റിയാദ്: തായ്‌ലൻഡിലെ കാസെറ്റ്‌സാർട്ട് സർവകലാശാലയിൽനിന്ന്
സുസ്ഥിര വികസനത്തിനായുള്ള ഭൂവിജ്ഞാന മേഖലയിലെ സംഭാവനകൾ പരിഗണിച്ച്
സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഓണററി ഡോക്ടറേറ്റ്.
തായ്‌ലൻഡ് സന്ദർശനത്തിനിടെ തലസ്ഥാനമായ ബാങ്കോക്കിൽ കിരീടാവകാശിയുടെ താമസസ്ഥലത്ത് കസെറ്റ്‌സാർട്ട് യൂനിവേഴ്‌സിറ്റി റെക്ടർ ഡോ. ക്രിസന്നപോങ് കിരാത്തികര എത്തിയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
പരിസ്ഥിതി മേഖലയിലെ ഫലപ്രദമായ പരിഹാരങ്ങൾക്കും സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പിന്തുണയ്ക്കും സഊയുടെ സംരംഭങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾക്കും കിരീടാവകാശിക്ക് യൂനിവേഴ്സിറ്റി റെക്ടർ നന്ദിയും അഭിനന്ദനവും അറിയിച്ചു.