റിയാദിൽ ദാരുണ വാഹനാപകടം: കുടുംബത്തിലെ ഏഴു പേർ മരണപ്പെട്ടു

0
3074

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ ഏഴ് പേർ ദാരുണമായി മരണപ്പെട്ടു. റിയാദിന് പടിഞ്ഞാറ് അൽ മഹ്ദിയയിലാണ് ദാരുണ അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഴ് അംഗ കുടുംബമാണ് ദാരുണമായി മരണപ്പെട്ടത്. ഭർത്താവ്, ഭാര്യ, ഇവരുടെ അഞ്ച് കുട്ടികൾ അടങ്ങുന്ന മുഴുവൻ കുടുംബമാണ് ഹൃദയഭേദകവും വേദനാജനകവുമായ അപകടത്തിൽ ജീവൻ പൊലിഞ്ഞത്. സഊദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്. മുഹമ്മദ് അല്‍സുബൈഇയും ഭാര്യയും മക്കളായ മിശാഅല്‍, മുനീറ, മുന, അബ്ദുല്‍ ഇലാഹ്, അബ്ദുല്ല എന്നിവരാണ് മരണപ്പെട്ടത്.

ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.

അമിതവേഗത, മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വാഹനം നിർത്തിയിടൽ, ടേൺ സിഗ്നൽ ഉപയോഗിക്കാത്തത് എന്നിവ മൂലമാണ് വാഹനാപകടങ്ങളിൽ ബഹു ഭൂരിഭാഗവും സംഭവിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക