ലോകകപ്പ്: മത്സരങ്ങൾ സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബിഎൻ സ്‌പോർട്‌സ്

0
4063

ദോഹ: ഖത്തർ ലോകകപ്പിലെ 22 മത്സരങ്ങൾ തുറന്ന ചാനലുകൾ വഴി സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബിഎൻ സ്‌പോർട്‌സ് ചാനൽ നെറ്റ്‌വർക്ക്.

ഈ നവംബർ 20 നാളെ മുതൽ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഉദ്ഘാടന ചടങ്ങോടെ സൗജന്യ സംപ്രേക്ഷണം ആരംഭിക്കുമെന്ന് ബിഎൻ സ്‌പോർട്‌സ് ചാനൽ നെറ്റ്‌വർക്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഖത്തർ സമയം അഞ്ചിന് ഉദ്ഘാടന ചടങ്ങ് നടക്കും. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ടീമുകൾ തമ്മിലുള്ള ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ നടക്കും.