മക്ക: കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് ഉംറ സംഘത്തോടൊപ്പം എത്തിയ കൊടക് സ്വദേശി മക്കയിൽ മരണപ്പെട്ടു. കർണാടക കൊടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35 വയസ്സ്) മക്കയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാത്രി ഉംറ നിർവ്വഹിച്ചു താമസ സ്ഥലമായ ജന്നത്തുൽ മുഅലക്ക് അടുത്തുള്ള കെട്ടിടത്തിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്നതായിരുന്നു. നേരം പുലർന്നു അധിക സമയം കഴിഞ്ഞും ഉണരാതെ കണ്ടപ്പോൾ കൂടെയുള്ളവർ പോലീസിൽ വിവരം അറിയിച്ചത് പ്രകാരം മക്കയിലെ ബന്ധപ്പെട്ട ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തി മരണം സ്ഥിരീകരിച്ച ശേഷം മക്കയിലെ കിങ് ഫൈസൽ ഹോസ്പിറ്റലിലേക്ക് മയ്യത്ത് മാറ്റി.
റിയാദിലുള്ള സഹോദരൻ അബ്ദുൽ റസാഖ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മക്ക ഐ സി എഫ് ക്ഷേമ കാര്യ സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നടപടികൾ പൂർത്തിയായാൽ ജനാസ മക്കയിൽ മറവു ചെയ്യും.
പിതാവ്: ഹസൻ, മാതാവ്: പരേതയായ ആയിഷ. ഭാര്യ: സുമയ്യ, മകൾ: ഇഫാ (6) സഹോദരൻ: അബ്ദുൽ റസാഖ്, സഹോദരിമാർ: മുംതാസ്, റംസീന.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക