മലബാർ മേഖലയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ: ‘സിജി’ നിവേദനം നൽകി

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലത്തെിയ കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ. ടി. വി ഇബ്‌റാഹീമിന് സെന്‍ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികൾ നിവേദനം സമര്‍പ്പിച്ചു. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ നിവേദനത്തില്‍ മുന്നോട്ട് വെച്ചു.

അതിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ കൂടുതല്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. പ്ലസ് ടു ക്ളാസുകളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനും ഉയര്‍ന്ന വിദ്യാഭ്യാസത്തിന് മലബാറിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസള്‍ പരിഹരിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മലബാര്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന ‘എയിംസ്’ നഷ്ടപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനെ ഓര്‍മ്മിപ്പിക്കാനും ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെയും ഫണ്ടുകളോടെയും വാഴക്കാട് ആസ്ഥാനമായി ഒരു കരിയര്‍ ഗൈഡന്‍സ് ക്ലിനിക്ക് സ്ഥാപിക്കാന്‍ നിവേദനത്തില്‍ നിര്‍ദ്ദേശിച്ചു.

പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സിജിയുടെ മേല്‍നോട്ടത്തില്‍ വാഴക്കാട് കേന്ദ്രമായി നടന്നു വരുന്ന വിവിധ പദ്ധതികളെ കുറിച്ച് ടി.വി ഇബ്‌റാഹീം എം.എല്‍.എ യെ ബോധ്യപ്പെടുത്തി. സര്‍വ്വെ, തൊഴില്‍മേള, സാമ്പത്തിക സാക്ഷരത ബോധവല്‍ക്കരണം, നൈപുണ്യ വികസന പരിപാടി തുടങ്ങിയ ബഹുമുഖ പരിപാടികള്‍ സംഘടിപ്പിച്ചതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി സിജി കേരളത്തിലും വിദേശത്തും വിദ്യഭ്യാസ തൊഴില്‍ മേഖലകളില്‍ സമൂഹത്തിന് ചെയ്ത്കൊണ്ടിരിക്കുന്ന സേവനള്‍ മഹത്തരമാണെന്ന് ടി. വി ഇബ്‌റാഹീം എം എല്‍ എ അഭിപ്രായപ്പെട്ടു.

സിജി ജിദ്ദ ചാപ്റ്റർ ചെയര്‍മാന്‍ എഞ്ചി. മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ മുഹമ്മദലി മഞ്ചേരി എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു. കെ.ടി. അബൂബക്കര്‍, എ. എം അഷ്റഫ്, കെ. എം. എ ലതീഫ് മാസ്റ്റര്‍, ഡോ. അബ്ദുല്ല, പി. കെ. സമീർ, എൻജി. താഹിർ, ഡോ. ഫൈസൽ, ഫസ്‌ലിൻ, ഡോ. നിഖിത, അഷ്ഫാഖ്, അഡ്വ. ഫിറോസ്, ജാബിർ, ഡോ. സൈദലവി, അബൂബക്കര്‍ അരിമ്പ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു.