സഊദിയിൽ വാഹനാപകടം മൂന്നു പേര്‍ മരിച്ചു

0
2136

റിയാദ്: സഊദിയിൽ വാഹനാപകടം
മൂന്നു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശഖ്‌റാ ഇന്‍ഡസ്ട്രിയല്‍ സിറ്റി റോഡില്‍ ശഖ്‌റാക്ക് പടിഞ്ഞാറ് 25 കിലോമീറ്റര്‍ ദൂരെ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ സഞ്ചരിച്ച കാറും നാലു പേര്‍ സഞ്ചരിച്ച മറ്റൊരു കാറുമാണ് അപകടത്തില്‍ പെട്ടത്. ആദ്യ കാറിലെ ഡ്രൈവര്‍ അടക്കം രണ്ടു പേരും രണ്ടാമത്തെ കാറിലെ യാത്രക്കാരില്‍ ഒരാളുമാണ് മരിച്ചത്.