കുവൈത്ത് സിറ്റി∙ വിദ്യാർഥികളുടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകന് കുത്തേറ്റു. അഹ്മദിയ വിദ്യാഭ്യാസ ജില്ലയിലെ ബലത് അൽ ഷുഹദ ഹൈസ്കൂളിലാണ് സംഭവം.
വഴക്കുകൂടിയ ഒരു കുട്ടി സഹോദരനെ വിളിച്ചുവരുത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. അക്രമാസക്തരായ വിദ്യാർഥികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അധ്യാപകനു കുത്തേൽക്കുകയായിരുന്നു. മറ്റു ചിലർക്കു പരുക്കുമുണ്ട്. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.