ഹംദാനിയ ഏരിയ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: “കെ എം സി സി യിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക” എന്ന പ്രമേയത്തിൽ സഊദിയിൽ നടന്നുവരുന്ന മെമ്പർഷിപ് കാം പയിനിന്റെ ഭാഗമായി ജിദ്ദ ഹംദാനിയ ഏരിയ സമ്മേളനം അൽ ഹുയൂൺ ഇസ്തിറാഹയിൽ വെച്ച് ചേർന്നു. ഹംദാനിയയിലെയും സമീപ പ്രദേശങ്ങളിലെയും നൂറു ക്കണക്കിന് കെ എം സി സി അംഗങ്ങൾ പങ്കെടുത്ത സമ്മേളനം മുസ്‌ലിം ലീഗ് മഞ്ചേരി മണ്ഡലം സെക്രട്ടറി കണ്ണിയൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. നാസിർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഫാരിസ് ഫൈസി ഖിറാഅത് നടത്തി. നവാസ് താമരശ്ശേരി, ടി. പി സുഹൈൽ എന്നിവർ ആശംസകൾ നേർന്നു. അർഷിദ് വെട്ടത്തൂർ സ്വാഗതവും സിദ്ധീഖ് കോതമംഗലം നന്ദിയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടപടികൾ റിട്ടേർണിംഗ് ഓഫീസറും കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായ ഇസ്ഹാഖ് പൂണ്ടോളി നിയന്ത്രിച്ചു. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് അബ്ബാസ് വേങ്ങൂർ, മഞ്ചേരി മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി സുഹൈൽ ടി. പി എന്നിവർ നിരീക്ഷകരായി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. സമ്മേളനത്തിൽ വെച്ച് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
ഉപദേശക സമിതി ചെയർമാൻ: നാസർ കൊടുവള്ളി
മെമ്പർമാർ: മൊയ്‌ദീൻ കുട്ടി ഫൈസി, ശിഹാബ് മാവൂർ, ഇണ്ണി ചുങ്കത്തറ, അസീസ് പരപ്പനങ്ങാടി
പ്രസിഡന്റ്: നവാസ് താമരശ്ശേരി
വൈസ് പ്രസിഡന്റുമാർ: അഷ്‌റഫ്‌ കാപ്പാട്, സമീർ വയനാട്, മുഹമ്മദലി വലിയാട്, ഉമ്മർ പട്ടിക്കാട്
ജനറൽ സെക്ക്രട്ടറി: അർഷിദ് വെട്ടത്തൂർ
ജോ. സെക്രട്ടറിമാർ: നിർഷാദ് സുട്ടു, നജീബ് വെന്നക്കോടൻ, റിയാസ് മാളിയക്കൽ, ശരീഫ് മുല്ലപ്പള്ളി
ട്രഷറർ: സിദ്ധീഖ്‌ കോതമംഗലം
സ്പോർട്സ് വിങ്‌ കൺവീനർ: റഫീഖ് ഒഴുകൂർ
മീഡിയ വിങ്‌ കൺവീനർ: മെഹബൂബ് വയനാട്