ജിദ്ദ: പാലക്കാട് കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കൽ (58) ഇന്ന് പുലർച്ചെ ജിദ്ദയിലെ അൽ മുസ്തകബൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. റിഹാബ് ഏരിയയിൽ താമസിക്കുന്ന ഇദ്ദേഹം ബദർ സൂപ്പർമാർക്കറ്റിലെ ജർവനക്കാരനാണ്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ജിദ്ദയിൽ ഉണ്ട്. മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകും. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
