ഹയ്യാ കാർഡ്​ ഉടമകൾക്ക്​ ഉംറ നിർവഹിക്കാനുള്ള അനുമതി പ്രാബല്യത്തിലായി

0
1373

റിയാദ്: ഹയ്യാ കാർഡ്​ കൈവശമുള്ളവർക്ക്​ ഉംറ നിർവഹിക്കാനുള്ള അനുമതി പ്രാബല്യത്തിലായി.
ഹയ്യാ കാർഡ് സൗജന്യമാണ് . വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്‌ഫോമിൽ അതിനായുള്ള ഇ-സേവനങ്ങളുടെ ചെലവ് രാജ്യമാണ്​ വഹിക്കുന്നത്​.

‘ഹയ്യാ’ കാർഡ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വിസ നൽകുന്നതിന് പകരമായി അത് ലഭിക്കും. ‘ഹയാ’ കാർഡ് ഉടമകൾ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്. അത് വിസ പ്ലാറ്റ്‌ഫോം വഴി നേടാനാകും. 2022 ഡിസംബർ 18 ന് ലോകകപ്പി​െൻറ അവസാന ദിവസം വരെ ഹയ്യാ വിസയ്ക്ക് സാധുതയുണ്ടാകും. അത്​ ഒരു മൾട്ടി-എൻട്രി വിസയാണ്.