ന്യുനപക്ഷ രാഷ്ട്രിയം ശക്തിപ്രാപിക്കണം: അബ്ദുസമദ് പൂക്കോട്ടൂർ

0
901

ഉനൈസ: വർത്തമാന കാല രാഷ്ട്രിയ സാഹചര്യത്തിൽ ഖാ ഇദെമില്ലത്ത് വിഭാവനം ചെയ്ത ന്യുന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇന്ന് ഏറി വരികയാണെന്നും ജീവ കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പഠിക്കാനും പഠിപ്പിക്കാനും കെഎംസിസി പ്രവർത്തകർ മുന്നോട്ട് വരണമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആർജ്ജവമുള്ള നേതൃത്വത്തെയും, മാനുഷിക മൂല്യങ്ങൾ മാനദണ്ഡമാക്കി തിരിച്ചറിവോടെ മുന്നേറുന്ന ഒരു ജനതയെയുമാണ് രാജ്യത്തെ ബഹുസ്വരസമൂഹം ആവശ്യപ്പെടുന്നത്. ഇന്ത്യ ഒരു പ്രത്യേക മതത്തിന്റെയോ വർഗ്ഗത്തിന്റെയോ മാത്രമല്ല, എണ്ണമറ്റ വൈജാത്യങ്ങൾ ഒന്നായി ചേർന്ന മഹത്തരമായ ഒരാശയത്തിന്റെ പേരാണ്. അത് നിലനിൽക്കാൻ ജീവത്യാഗം ചെയ്തവരാണ് നമ്മുടെ പൂർവികർ. രാഷ്ട്ര നിർമിതിയിലും അതിന്റെ പൈതൃക സൃഷ്ഠിപ്പിലും നിസ്തുലമായ പങ്ക് വഹിച്ചവരാണ് നമ്മുടെ പൂർവികർ.
ബാലറ്റിലൂടെ സംഘടിക്കുക എന്നതാണ് ഇന്ത്യയുടെ നിലനിൽപ്പിനാധാരമെന്നും ആദ്ദേഹം പറഞ്ഞു.

പ്രവാസലോകത്ത് കെഎംസിസി യുടെ കനിവും കരുതലും ഉണ്ടാവുമ്പോൾ തന്നെ നമ്മുടെ രാഷ്ട്രീയം പറയാനും പ്രചരിപ്പിക്കാനും ഓരോ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി പറഞ്ഞു. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജംഷീർ മങ്കട ആദ്യക്ഷത വഹിച്ചു. ബാസിത്‌ വാഫി, ഷമീർ പൂക്കോട്ടൂർ, റാഫി ഹുദവി എന്നിവർ പ്രസംഗിച്ചു. സകീർ ഗുരുവായൂർ, യാക്കൂബ് കൂരാട് എന്നിവർ ഷാൾ അണിയിച്ചു. സെക്രട്ടറി സയ്യിദ് സുഹൈൽ തങ്ങൾ സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ മേപ്പാടി നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക