സഊദി വിസിറ്റ് വിസ പുതുക്കൽ; വിശദീകരണവുമായി ഇൻഷുറൻസ് കൗൺസിൽ

0
2548

റിയാദ്: സഊദി സന്ദർശന വിസകൾ പുതുക്കുന്നതിന് പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്ന് സഊദി അറേബ്യയുടെ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“സന്ദർശക വിസ നീട്ടാൻ റിക്വസ്റ്റ് നൽകുമ്പോൾ, ദീർഘനാളത്തേക്കുള്ള ഒരു പുതിയ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിന്റെ (ജവാസത്ത്) വെബ്‌സൈറ്റുമായി അത് ലിങ്ക് ആകുകയും വേണമെന്ന്,” കൗൺസിൽ അതിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ പറഞ്ഞു.

തആവുനിയ, ബൂപ, മെഡ്ഗൾഫ്, ഗൾഫ് യൂണിയൻ, അറേബ്യൻ ഷീൽഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ്, അറേബ്യൻ കോഓപ്പറേറ്റീവ് ഇൻഷുറൻസ്, അൽ ഇത്തിഹാദ് കോഓപ്പറേറ്റീവ്, അൽ സാഗർ കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്, ആക്സ കോഓപ്പറേറ്റീവ്, അലൈഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ്,  ഗ്രൂപ്പ് അലൈഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ് ഗ്രൂപ്പ്‌ (ACIG), അൽ രാജ്ഹി തകാഫുൽ, വലാ, സഊദി ഇനായ തുടങ്ങി രാജ്യത്തെ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികളിലൂടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

രാജ്യത്തെ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കുള്ള താമസ കാലാവധി മൂന്ന് മാസമായി നീട്ടാൻ മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയിരുന്നു. നിലവിൽ ഇത് ഒരു മാസം മാത്രം ആയിരുന്നു. ട്രാൻസിറ്റ് വിസകളുടെ താമസ കാലാവധി 96 മണിക്കൂറായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് വിസ സംവിധാനത്തിലെ മാറ്റത്തിന് മന്ത്രിസഭാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എല്ലാ ആവശ്യങ്ങൾക്കുമുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്ക് ക്യാബിനറ്റ് തീരുമാനം ബാധകമായിരിക്കും.

നിലവിലെ വിസ ഘടനയിലെ ഭേദഗതികൾ അനുസരിച്ച്, സന്ദർശനത്തിനായുള്ള സിംഗിൾ എൻട്രി വിസയുടെ സാധുത മൂന്ന് മാസവും ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറും സൗജന്യമായിരിക്കും. നിലവിൽ, സിംഗിൾ എൻട്രി ഫാമിലി വിസിറ്റ് വിസകൾക്ക് 30 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് പിന്നീട് ഓരോ മാസത്തേക്ക് പണവും ഇൻഷുറൻസും അടച്ചു പുതുക്കുകയാണ് ചെയ്യുന്നത്.

പുതിയ തീരുമാനം അനുസരിച്ച് ഇനി മുതൽ ഇത് ആദ്യ തവണ തന്നെ മൂന്ന് മാസത്തേക്ക് ലഭിക്കും. മൾട്ടിപ്പിൾ സന്ദർശക വിസകൾക്ക് 90 ദിവസത്തെ സാധുതയുണ്ട്. ഒരു വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും ഈ വിസയിൽ സഊദിയിൽ വന്നു തിരിച്ചു പോകാമെന്നതിനാൽ പ്രവാസികൾ കുടുംബങ്ങളെ കൊണ്ടു വരാൻ മൾട്ടിപ്പിൾ വിസയാണ് ഭൂരിഭാഗവും എടുക്കുന്നത്. കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക് ➡️ വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക