കുറഞ്ഞ ചെലവില്‍ വിസ ശരിയാക്കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസിക്ക് ജയില്‍ ശിക്ഷ, നാടുകടത്തല്‍

0
1142

ദുബൈ: ദുബൈയില്‍ വിസ തട്ടിപ്പ് നടത്തിയ പ്രതിക്ക് ഒരു മാസം ജയില്‍ശിക്ഷയും 3,100 ദിര്‍ഹം പിഴയും. തട്ടിപ്പിനിരയായ യുവാവിനും കുടുംബത്തിനും കുറഞ്ഞ ചെലവില്‍ താമസ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ ഇനത്തിലും പ്രതിയുടെ സര്‍വീസ് ചാര്‍ജായും 3,100 ദിര്‍ഹമാണ് യുവാവില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ പണം ലഭിച്ചതോടെ പ്രതി യുവാവിന് മറുപടി നല്‍കിയില്ല. താനുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളില്‍ നിന്ന് പ്രതി ഒഴിഞ്ഞു മാറുകയും ചെയ്തു. പ്രതിക്ക് പണം കൈമാറുന്ന സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി തട്ടിപ്പിനിരയായ യുവാവിന്‍റെ ഭാര്യ പറഞ്ഞു. വിസ ശരിയാകാന്‍ ഒരാഴ്ച കാത്തിരിക്കണമെന്നും ഇയാള്‍ പറഞ്ഞതായി യുവതി കൂട്ടിച്ചേര്‍ത്തു.

പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക