ജിദ്ദ: ഫോറം ഫോർ ഇന്നോവേറ്റിവ് തോട്ട്സി ( ഫിറ്റ് )നു കീഴിൽ കഴിഞ്ഞ ആറു വർഷത്തോളമായി ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പഠന ഗവേഷണ സംവിധാനമായ ഫിറ്റ് റിസേർച് & സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് അവസാനിച്ചു. നാല് ബാച്ചുകളിലായി നാനൂറോളം പഠിതാക്കൾ ഈ സംവിധാനത്തിന് കീഴിലുണ്ട്.
ഫിറ്റ് റിസേർച് & സ്റ്റഡീസ് നാലാമത് ബാച്ചിന്റെ പഠനങ്ങളുടെ സൈദ്ധാന്തിക ഭാഗങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടത്. തുടർ പഠനങ്ങൾക്കും ചർച്ചകൾക്കും ഡസേർട്ടേഷനുമായി ഇനിയുള്ള രണ്ടുവർഷക്കാലയളവിൽ നടക്കും. അവസാനം മൂല്യനിർണ്ണയവും കോൺവെക്കേഷനും നടക്കും.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഫിറ്റ് റിസേർച് & സ്റ്റഡീസ് ഡയറക്ടർ ശരീഫ് സാഗർ നാട്ടിൽ നിന്നും നേരിട്ടെത്തിയാണ് ക്യാമ്പ് നയിച്ചത്. അദ്ദേഹം രചിച്ച ‘ഷേറെ കേരള’ എന്ന പുസ്തകം ക്യാമ്പിന്റെ സമാപന വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. കേരളീയ മുസ്ലിം നവോത്ഥാന നായകൻ കെ. എം സീതി സാഹിബിന്റെ ജീവ ചരിത്രമാണ് ‘ഷേറെ കേരള’. ജിദ്ദയിലെ സാംസ്കാരിക പ്രവർത്തകനും ‘ഫിറ്റ്’ സഹയാത്രികനുമായ അൻവർ വണ്ടൂർ രചിച്ച ‘മരുഭൂമിയിലെ മഴയടയാളങ്ങൾ’ എന്ന പുസ്തകവും അതേ സദസ്സിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.
ക്യാമ്പ് ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷം വഹിച്ചു.
സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ, എ.കെ ബാവ, സാബിൽ മമ്പാട്, വി. വി അഷ്റഫ്, സുൽഫിക്കർ ഒതായി, മുംതാസ് അരിമ്പ്ര, നൗഫൽ ഉള്ളാടൻ, ജാഫർ ചാലിൽ, നാസർ മമ്പുറം, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സമാപന സെഷനിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ശംസുദ്ധീൻ എം എൽ എ മുഖ്യാഥിതിയായിരുന്നു. മുസ്ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ്റ് സലാം മാസ്റ്റർ, മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ, ശരീഫ് സാഗർ, പി. അബ്ദു റഹിമാൻ, അൻവർ വണ്ടൂർ, ജലാൽ തേഞ്ഞിപ്പലം, അഫ്സൽ നാറാണത്ത്, അബു കട്ടുപ്പാറ, ബഷീറലി, ജംഷീർ കെ. വി, ഫൈറൂസ് കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.