ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന് റിയാദിൽ തുടക്കം

0
829

റിയാദ്: ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ്
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിന് വേണ്ടി റിയാദ് റീജിയൻ ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.

ദേശീയ സൈബർ സുരക്ഷാ അതോറിറ്റി ആഗോളതലത്തിൽ പുനർചിന്തനം എന്ന പ്രമേയത്തിലാണ് ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറം പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് ദിവസത്തെ പരിപാടിയിൽ 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 120 ഉയർന്ന തലത്തിലുള്ള അന്താരാഷ്‌ട്ര പ്രഭാഷകർ പങ്കെടുക്കുന്നു.

സൈബർ സുരക്ഷാ മേഖല ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഈ സുപ്രധാന മേഖല നേരിടുന്ന വെല്ലുവിളികളുടെ ഗതി വർധിച്ചുവരികയാണെന്നും സൈബർ സുരക്ഷയിൽ അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങൾ ശക്തമാക്കുന്നത് എന്നത്തേക്കാളും അടിയന്തിരമാണെന്നും ഉദ്ഘാടന ചടങ്ങിൽ റിയാദ് റീജിയൻ ഗവർണർ പറഞ്ഞു.

സൈബർ സുരക്ഷാ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വികസനപരവും സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ വർധിപ്പിക്കാൻ വിഷൻ 2030 ലൂടെ സൗദി അറേബ്യ ഉത്സുകമാണെന്ന് ഫൈസൽ രാജകുമാരൻ ഊന്നിപ്പറഞ്ഞു.

അറിവില്ലായ്മയാണ് സൈബർ സുരക്ഷ നേരിടുന്ന വലിയ പ്രശ്നമാണെന്ന് എ.ബി.ബി സൈബർ സെക്യൂരിറ്റി പ്രോഡക്ട്സ് ഗ്ലോബൽ മാനേജർ റോബർട്ട് പുട്മാൻ പറഞ്ഞു. എന്താണ് അപകട സധ്യതയെന്നോ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയാത്തത് സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. മുൻഗണനാ ക്രമത്തിൽ സൈബർ സെക്യൂരിറ്റി ഉൽപന്നങ്ങൾ ഉപയോഗിച്ച് അപകട സധ്യത മനസ്സിലാക്കി ആഘാതം കുറക്കാനാകുമെന്ന് പുട് മാൻ ചൂണ്ടിക്കാട്ടി.