ദുബൈ: കാറ്ററിങ് സർവീസ് ലൈസൻസ് നൽകാമെന്നു പറഞ്ഞ് ഏജന്റ് ചതിച്ചതിനാൽ മലയാളി വനിത ദുബായിൽ ദുരിതത്തിൽ. കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയാണ് താമസിക്കാൻ പോലും ഇടമില്ലാതെ ദുരിതമനുഭവിക്കുന്നത്. വീട്ടുജോലിക്കായാണ് ബഷീറ ആദ്യം ദുബായിലെത്തിയത്. പിന്നീട് കോവിഡ്19 പ്രതിസന്ധി രൂക്ഷമായപ്പോൾ ആ ജോലി നഷ്ടപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടർന്ന് ജീവിക്കാനായി ബാച്ലർ താമസ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ തുടങ്ങി. ഈ സമയത്താണ് കോട്ടയം സ്വദേശി ഷംസുദ്ദീൻ ഭക്ഷണം ഉണ്ടാക്കി നൽകാനുളള കാറ്ററിങ് സർവീസ് ലൈസൻസ് ശരിയാക്കി നൽകാമെന്നു പറഞ്ഞ് ബഷീറയെ സമീപിക്കുന്നത്. തുടർന്ന് പലരുടെയും കൈയിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും 22,000 ദിർഹം ഷംസുദ്ദീന് കൈമാറി. എന്നാൽ, ഇയാൾ ചതിക്കുകയായിരുന്നുവെന്നാണ് ബഷീറ പറയുന്നത്. ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ കിട്ടാതെയായെന്നും ഇയാൾ എവിടെയാണെന്നു പോലും തനിക്ക് അറിയില്ലെന്നും ബഷീറ പറയുന്നു.
പലരുടെയും കൈയ്യിൽ നിന്നു പണം കടം വാങ്ങിയായിരുന്നു അന്ന് ഷംസുദ്ദീനു പണം നൽകിയത്. ഇപ്പോൾ കടക്കാരോട് എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബഷീറ. താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറക്കിവിട്ടതിനാൽ പലരുടെയും സഹായത്താലാണ് ഇപ്പോൾ കഴിയുന്നതെന്ന് ഇവർക്ക് സഹായം നൽകുന്ന സാമൂഹിക പ്രവർത്തക കൂടിയായ അഡ്വ.പ്രീത ശ്രീറാം മാധവ് പറഞ്ഞതായി മനോരമഓൺലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




