തുടർച്ചയായി മൂന്നാം തവണയും സ്പാനിഷ് സൂപ്പർ കപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

0
1129

റിയാദ്: തുടർച്ചയായി മൂന്നാം തവണയും സ്പാനിഷ് സൂപ്പർ കപ്പിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

2023 ജനുവരി 11 നും 15 നും ഇടയിൽ
ദിറിയയുടെ ഭാഗമായി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, വലൻസിയ, റയൽ ബെറ്റിസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മത്സരങ്ങൾ നടക്കുക.

നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
സെമിഫൈനലിൽ റയൽ മാഡ്രിഡ് (ലാ ലിഗ ചാമ്പ്യൻ) വലൻസിയക്കെതിരെയും റയൽ ബെറ്റിസ് (കപ്പ് ചാമ്പ്യൻസ്) ബാഴ്‌സലോണക്കെതിരെയും കളിക്കും.

2022 ഡിസംബർ 8-ന് റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ദിരിയ സീസൺ കപ്പിനായി ന്യൂകാസിൽ യുണൈറ്റഡിനെതിരെ അൽ ഹിലാൽ കളിക്കുന്ന മറ്റൊരു ആഗോള ഫുട്ബോൾ മത്സരത്തിനും ദിരിയ സീസൺ സാക്ഷ്യം വഹിക്കും.