നാളെ മുതൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം

0
2216

റിയാദ്: നാളെ (വ്യാഴം) മുതൽ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ചയും കാറ്റുമുണ്ടാകും.

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഴക്കും ഇടിമിന്നലിനും മഴക്കും സാധ്യത കൂടുതലാണെന്നും ഇതിനോടൊപ്പം ആലിപ്പഴം വാർഷിക്കുമെന്നും, ചിലയിടങ്ങളിൽ പൊടിക്കറ്റും വീശുമെന്നും കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്‌ച മുതൽ തിങ്കൾ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പലയിടങ്ങളിലും കനത്ത മഴയിൽ എത്തിയേക്കാം. ഹായിൽ, ബഖാഅ, അൽഗസാല, അൽ ഷാനാൻ എന്നിവിടങ്ങളിൽ മഴ പെയ്യും.

മദീന, കിഴക്കൻ മേഖല, വടക്കൻ അതിർത്തികൾ, മക്ക, അല്‍മഹദ്, ഹനാകിയ, ഖൈബര്‍, അല്‍ഉലാ, യാമ്പു, ഹഫര്‍ അല്‍ബാത്തിന്‍, ഖഫ്ജി, അല്‍നഈരിയ, ഖര്‍യതുല്‍ ഉല്‍യാ, റഫാ, അറാര്‍, തായിഫ്, മക്ക, ഖുലൈസ്, മൈസാന്‍, തബൂക്ക്, അല്‍ജൗഫ്, തൈമാ, ഉംലുജ്, അല്‍വജ, സകാക, ദൗമത്തുല്‍ ജന്‍ദല്‍, അല്‍ഖുറയാത്ത്, തബര്‍ജല്‍, ജിദ്ദ, റാബിഗ്, ലൈത്ത് എന്നിവിടങ്ങളിലും മഴയുണ്ടാകും.

തുറൈഫ്, ജിദ്ദ, റാബിഗ്, ഖുൻഫുദ, അൽ ലൈത്ത്, അൽ അർദിയാത്ത്,
തബൂക്ക്, റിയാദ്, ഖസിം, അസീർ, ജസാൻ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ഇതേ കാലയളവിൽ സജീവമായ കാറ്റിനൊപ്പം മഴ പ്രതീക്ഷിക്കുന്നു.