കഅ്ബയുടെ കിസ്വ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

0
1047

മക്ക: കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
അടിഭാഗത്ത് നൂലുകൾ വേർപെട്ടതും കീറിയ ഭാഗങ്ങൾ തുന്നി നന്നാക്കലും പൊടിപടലങ്ങൾ നീക്കംചെയ്യലും അറ്റകുറ്റപ്പണികളിൽ ഉൾപ്പെടും. വിദഗ്ധരായ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.

വർഷം മുഴുവനും കഅ്ബയുടെ കിസ് വ പരിപാലിക്കാൻ വലിയ ശ്രദ്ധയും പ്രാധാന്യവും നൽകിവരുന്നുണ്ടെന്ന് കിസ്വ പരിപാലന വകുപ്പ് ഡയറക്ടർ ഫഹദ് ബിൻ ഹുദൈദ് അൽജാബ്രി പറഞ്ഞു.

തീർഥാടകരുടെയും വിശ്വാസികളുടെയും സഞ്ചാരത്തെ ബാധിക്കാതെ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉയർന്ന നിലവാരത്തിലും സമയത്തും ശ്രദ്ധയിൽപെടുന്ന കാര്യങ്ങൾ നന്നാക്കാൻ സാങ്കേതിക സംഘം ശ്രദ്ധിക്കുന്നുണ്ടെന്നും അൽജാബിരി പറഞ്ഞു.