റിയാദ്: കള്ളപ്പണവുമായി ബന്ധപ്പെട്ട് രണ്ട് പൗരന്മാരും നാല് പ്രവാസികൾ ഉൾപ്പെടെ ആറ് പേർ സഊദിയിൽ അറസ്റ്റിലായി.
രണ്ട് പൗരന്മാരും നാല് അറബ് പൗരന്മാരും അടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
കള്ളനോട്ടുകൾ അച്ചടിക്കാനുള്ള ഇലക്‌ട്രോണിക് യന്ത്രങ്ങളും കണ്ടെത്തി. കൂടാതെ ഇവർ താമസിച്ച ഒളിത്താവളവും കണ്ടെത്തി.
കള്ളപ്പണത്തിനുമുള്ള ശിക്ഷാ ആർട്ടിക്കിൾ രണ്ട് പ്രകാരം കുറ്റവാളികൾ 25 വർഷം വരെ തടവും 500,000 റിയാൽ വരെ പിഴയും അനുഭവിക്കേണ്ടി വരുമെന്ന് ഉറവിടം ചൂണ്ടിക്കാട്ടി.
ഈ പ്രവൃത്തികൾ കടുത്ത ശിക്ഷ നൽകേണ്ട വലിയ കുറ്റകൃത്യങ്ങളാണ്. പണമിടപാടുകളെ എല്ലാത്തരം കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് പബ്ലിക് പ്രോസിക്യൂഷൻ തുടരുകയാണെന്നും സാമ്പത്തിക ഭദ്രതയെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.