ഭാര്യയോടൊപ്പം സന്ദർശന വിസയിൽ മക്കളെ കാണാനെത്തി; ആദ്യ ദിവസം തന്നെ മലയാളി ഉറക്കത്തിൽ മരിച്ചു

0
4388

ജിസാൻ: സന്ദർശന വിസയിൽ സഊദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം പറമ്പിൽ പീടിക നീരോൽപാലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് മരിച്ചത്. സഊദിയിലെ ജിസാനിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ പ്രവാസിയായ ഹംസ, ജിസാനിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സന്ദർശന വിസയിലെത്തിയതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇവർ ജീസാനിലെത്തിയത്. അൽപസമയം മക്കളൊടൊപ്പം ചെലവഴിച്ച്, രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം.

മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാക്കളായ സിറാജ് കുറ്റിയാടി, അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക