കോഴിക്കോട്: മുടികൊഴിച്ചില്‍ മാറാന്‍ മരുന്ന് കഴിച്ച യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. മുടികൊഴിച്ചില്‍ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തില്ലെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രശാന്തിന്റെ കുടുംബം ആരോപിച്ചു.
2014 മുതലാണ് പ്രശാന്ത് മുടികൊഴിച്ചില്‍ മാറാന്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയത്. മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ കൈയിലേയും കാലിലേയും പുരികത്തിലേയും വരെ രോമങ്ങള്‍ വരെ കൊഴിഞ്ഞ് പോകാന്‍ തുടങ്ങിയെന്നും ഇതേത്തുടര്‍ന്ന് ആളുകളെ അഭിമുഖീകരിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ആദ്യം അത്തോളി പോലീസിലാണ് പരാതി നല്‍കിയിരുന്നതെന്നും നടപടിയൊന്നും ഉണ്ടാവാത്തതിനെത്തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയിരുന്നതായും കുടുംബം അറിയിച്ചു. ഡോക്ടര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഡോക്ടര്‍ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിനാവശ്യമായ തളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക