റിയാദ്: ബ്ലാക്ക്പിങ്ക് റിയാദ് കച്ചേരി ടിക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി വിൽപ്പനയ്‌ക്കെത്തുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) അറിയിച്ചു. ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം FANCLUB അംഗങ്ങൾക്ക് നവംബർ 8 ചൊവ്വാഴ്ച മുതലും രണ്ടാം ഘട്ടം എല്ലാ സന്ദർശകർക്കും നവംബർ 11 വെള്ളിയാഴ്ച മുതലും ലഭ്യമാകും. livenation.me എന്ന സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
K-pop ഗ്രൂപ്പായ BLACKPINK ആദ്യമായാണ് റിയാദിൽ എത്തുന്നത്. 2023 ജനുവരി 20 ന് രാത്രി 8.30 ന് Mrsool പാർക്കിലാണ് പരിപാടി അരങ്ങേറുക. അന്താരാഷ്ട്രതലത്തിൽ ഏറ്റവും ശ്രദ്ധേയമായ കൊറിയൻ പെൺകുട്ടികളുടെ ഗ്രൂപ്പാണ് ബ്ലാക്ക്പിങ്ക്. “ലോകത്തിലെ ഏറ്റവും വലിയ പെൺകുട്ടികളുടെ ഗ്രൂപ്പ്” എന്നും ഇത് അറിയപ്പെടുന്നുണ്ട്.
2016 ൽ നിലവിൽ വന്ന വമ്പൻ ദക്ഷിണ കൊറിയൻ ഗ്രൂപ്പ് 2022 ഒക്ടോബറിലാണ് അവരുടെ ബോൺ പിങ്ക് ലോക പര്യടനത്തിനായി പുറത്തിറങ്ങിയത്. ബ്ലാക്പിങ്ക് റിയാദ് കച്ചേരിക്കൊപ്പം അബുദാബി, മനില, സിംഗപ്പൂർ, മെൽബൺ, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളിലും സംഘം കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




