ടിവി ഇബ്രാഹിം എം എൽ എ ജിദ്ദയിലെ മഹാവിലേബർ കാംപ് സന്ദർശിച്ചു 

0
1139

ജിദ്ദ: കൊണ്ടോട്ടി നിയോജക മണ്ഡലം എം എൽ എ ടിവി ഇബ്രാഹിം ജിദ്ദയിലെ മഹാവിലേബർ കാംപ് സന്ദർശിച്ചു. സ്വീകരണ സംഗമത്തിൽ മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ ഒഴുകൂർ ഉദ്ഘാടനം ചെയ്തു. മഹാവി ഏരിയ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഷീദ് എക്കാപറമ്പ് അധ്യക്ഷത വഹിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരിപ്പൂർ എയർ പോർട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് വിമാന കമ്പനികൾ ഈടാക്കുന്ന അമിതചാർജ് സാധരണ പ്രവാസിക്ക് താങ്ങാനാവത്തതാണെന്നും ഇതിന് പരിഹാരം കാണണമെന്നും വലിയ വിമാനങ്ങൾ ഇറക്കാനുള്ള ഇടപെടലുകൾ നടത്തണമന്നും സ്വീകരണ സംഗമത്തിൽ മഹാവി ഏരിയ കെ എം സി സി പ്രസിഡന്റ് അബ്ദുൽ റഷീദ് എക്കാപറമ്പ് എം എൽ എ യോട് ആവശ്യപ്പെട്ടു. കരിപ്പൂർ എയർ പോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടലുകൾ നടത്താമെന്നും വേണ്ടത് ചെയ്യാമെന്നും എം എൽ എ പറഞ്ഞു

മഹാവി ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ മൻസൂർ നടക്കാവ്,  അബ്ദുൽ കരീം മക്കരപറമ്പ്, ഷാജി മക്കരപറമ്പ്, ഇ കെ അലി അബൂബക്കർ കുരുവമ്പലം, ഫൈസൽ അച്ചനമ്പലം എന്നിവർ നേതൃത്വം നൽകി

മഹാവി ഏരിയ കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് കെ കെ മുഹമ്മദ് കൊണ്ടോട്ടി സ്വാഗതവും സത്താർ കൊളമ്പലം നന്ദിയും പറഞ്ഞു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക