സഊദി ഫാൽക്കൺസ് ടീം ഖത്തറിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്തു

0
1248

ദോഹ: ലോകകപ്പിനോടനുബന്ധിച്ച് സഊദി ഫാൽക്കൺസ് ടീം ഖത്തറിന്റെ ആകാശത്ത് വർണവിസ്മയം തീർത്ത് പര്യടനം നടത്തി.

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്താണ് സഊദി ഫാൽക്കൺസ് ടീം പര്യടനം നടത്തിയത്.

നവംബർ 20 ന് ആരംഭിക്കുന്ന 2022 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത “അൽ-ബൈത്ത് സ്റ്റേഡിയം സന്ദർശിക്കുന്നതും സഊദി ടീമിന്റെ പര്യടനത്തിന്റെ ഭാഗമായിരുന്നു.

സഊദി ഫാൽക്കൺസ് ടീം ദോഹയയുടെ ആകാശത്ത് പറക്കുന്നതിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. അവരുടെ കഴിവുകളുടെ മികവ് വ്യക്തമാക്കുന്ന പ്രകടനങ്ങളായിരുന്നു അവർ കാഴ്ചവെച്ചത്.