ജിദ്ദ: മലബാർ പ്രവാസികളുടെ യാത്രാ ദുരിതത്തിന് താത്കാലികാശ്വാസമായി കണ്ണൂരിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 1.35 നാണ് കണ്ണൂരിൽനിന്ന് 172 യാത്രക്കാരെയുമായുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനമായ ഐ.എസ് 799 വിമാനം ജിദ്ദയിൽ എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യ സർവ്വീസിൽ ഉംറ തീർത്ഥാടകരായിരുന്നു യാത്രക്കാരിൽ കൂടുതലും. നേരത്തെ കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷൻ ക്ലിയറൻസ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിരുന്നു.
ജിദ്ദയിലെ കണ്ണൂര്‍ കോഴിക്കോട് മേഖലയിലുള്ള പ്രവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു ജിദ്ദയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാനസര്‍വീസ്. ആദ്യ സർവ്വീസ് പ്രതീക്ഷിച്ചതിനേക്കാളും മുക്കാൽ മണിക്കൂർ നേരത്തെ തന്നെ ലാന്റ് ചെയ്തു. കണ്ണൂർ മേഖലയിലെ ജിദ്ദ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള നേരിട്ടുള്ള വിമാനമെത്തിയത്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക