ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ സ്വദേശി പി.ടി ഫാസിലയാണ് (26) ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അൻവർ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ ഫാസിലയെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉടൻ തന്നെ ജീവൻ രക്ഷപ്പെടുത്താനായി ശ്രമം ആരംഭിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇവരുടെ ബന്ധുക്കളും നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂർ സ്വദേശി അൻവറാണ് ഭർത്താവ്. രണ്ടര വയസായ മകളുണ്ട്. സഊദിയിലുള്ള ഭർത്താവിനടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു ഇവർ.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെഎംസിസി വെൽഫയർ വിഭാഗം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പിതാവ്: അബൂബക്കർ, മാതാവ്: സാജിദ.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക