വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങൾക്ക് സഊദിയിൽ കസ്റ്റംസ് നികുതി?, അതോറിറ്റി വിശദീകരണം

0
1777

റിയാദ്: വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയതായി സഊദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ ശേഷം സഊദിയിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾക്ക് കസ്റ്റംസ് നികുതി അടക്കേണ്ടി വരില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ വിദേശത്ത് നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും മൂല്യവർധിത നികുതി 15 ശതമാനം നിരക്കിൽ ബാധകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

വാഹനത്തിന്റെ മൂല്യത്തിന്റെ 5 ശതമാനം ആണ് കസ്റ്റംസ് തീരുവ ചുമത്തുന്നതെന്നും, കസ്റ്റംസ് തീരുവയുള്ള വാഹനത്തിന്റെ മൊത്തം മൂല്യത്തിന്റെ 15 ശതമാനം ആണ് മൂല്യവർധിത നികുതി കണക്കാക്കുന്നതെന്നും അതോറിറ്റി വിശദീകരിച്ചു.

വ്യക്തികൾക്കുള്ള ഇറക്കുമതി ഒരു വ്യക്തിഗത സ്വഭാവത്തിന്റെ അളവിലായിരിക്കണം, അതല്ലാതെ വാണിജ്യ ആവശ്യത്തിനുള്ള അളവിൽ ആയിരിക്കരുതെന്നും ഭക്ഷണം, ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകതകളും അളവുകളും നിർണ്ണയിക്കുന്നത് അതോറിറ്റിയാണെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക