അബാദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്റഹ്മാന് (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരേതനായ മൊയ്തീന്കലംപറമ്പില് – കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ – സെയ്തലവി (അബുദാബി), ഹനീഫ (സലാല), മന്‍സൂര്‍ (ദുബൈ), ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




