സഊദിയിൽ അനിസ്‌ലാമിക അടയാളങ്ങൾ, ക്രിസ്മസ് ട്രീ എന്നിവക്കുള്ള ഇറക്കുമതി നിരോധനം തുടരും

0
1902

റിയാദ്: രാജ്യത്ത് ഇസ്‌ലാം ഒഴികെയുള്ള മതങ്ങളുടെ അടയാളങ്ങളുള്ള ക്രിസ്മസ് ട്രീയോ ലോഗോയോ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പ്രതികരിച്ചു. ക്രിസ്മസ് ട്രീ പോലുള്ളവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാകുമോ എന്ന് അന്വേഷിച്ച് നടത്തിയ ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു അതോറിറ്റി.

“ക്രിസ്മസ് ട്രീ” അല്ലെങ്കിൽ മറ്റു മതങ്ങളുടെ അടയാളങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും ലോഗോകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.

വ്യക്തികൾക്കുള്ള ഇറക്കുമതി ഒരു വ്യക്തിഗത സ്വഭാവത്തിന്റെ അളവിലായിരിക്കണം, അതല്ലാതെ വാണിജ്യ ആവശ്യത്തിനുള്ള അളവിൽ ആയിരിക്കരുതെന്നും ഭക്ഷണം, ഫാർമസ്യൂട്ടിക്കൽ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകതകളും അളവുകളും നിർണ്ണയിക്കുന്നത് അതോറിറ്റിയാണെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.