റിയാദ്: സഊദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. 2 കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനം ലഭിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വനിതാ സിംഗിസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ മുട്ടുകുത്തിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ വിജയം നേടി. ഇന്നു നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

സഊദിയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. സഊദിയിലുളള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. സഊദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ്. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
ഐടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സഊദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ഖദീജ നിസ ബാഡ്മിന്റൺ മത്സരത്തിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
യുനിസാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, എക്‌സ്പ്രസ്സ് ബാന്‍ഡ്മിന്റണ്‍, സിനിമാന്‍ ബാഡ്മിന്റണ്‍ അക്കാദമി, ഇന്ത്യന്‍ ബാഡ്മിന്റണ്‍ അക്കാദമി, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍നിന്നും പരിശീലനം സിദ്ധിച്ച ഖദീജ നിസ വയനാട് ജില്ലാ സൗദിയിലെ നാഷണല്‍ സബ് ജൂനിയര്‍, ജിസിസി, സിബിഎസ്സി സ്‌കൂള്‍ ഗെയിംസ്, കേരള സ്റ്റേറ്റ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയിയാണ്.
രാജ്യത്തുടനീളമുള്ള ക്ലബ്ബുകള്‍ പങ്കെടുക്കുന്ന വ്യക്തിഗത വിഭാഗത്തിന് പുറമേ, ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴില്‍, പാരാലിമ്പിക് സ്‌പോര്‍ട്‌സിനായി സമര്‍പ്പിച്ചിരിക്കുന്ന 5 ഗെയിമുകള്‍ ഉള്‍പ്പെടെ 45 വ്യക്തിഗത, ടീം കായിക ഇനങ്ങളില്‍ മാറ്റുരച്ചു. 200 ദശലക്ഷം റിയാലില്‍ അധികം വരുന്ന തുകയാണ് വിജയികള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഏത് ഗെയിമിലും സ്വര്‍ണ്ണ മെഡല്‍ നേടുന്നയാള്‍ക്ക് ഒരു ദശലക്ഷം റിയാല്‍ ലഭിക്കും. മത്സരത്തില്‍ വെള്ളി മെഡല്‍ ജേതാവിനു 300,000 റിയാലും വെങ്കല മെഡല്‍ ജേതാവിനു 100,000 റിയാലും സമ്മാനമായി ലഭിക്കുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു