‘മുണ്ട്’ ഉടുത്ത് പോകാം, ഫിഫ ലോകകപ്പ് മത്സരം കാണാന്‍; പുതിയ അനുഭവം പകർന്ന് മുണ്ട് വിൽപ്പനക്കെത്തിച്ച് നാലംഗ മലയാളികള്‍

0
1259

ദോഹ: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ‘മുണ്ട് (ധോത്തി)’ ഉടുത്ത് പോയാലോ. അതും ലോകകപ്പ് ടീമുകളുടെ ജഴ്‌സിയുടെ ഡിസൈനുകളിലുള്ളതാണെങ്കിലോ. ഫുട്‌ബോള്‍ ആവേശം മുണ്ടുകളിലാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത് ഖത്തറിലെ നാലംഗ മലയാളികള്‍ തന്നെയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാന്‍ മുണ്ടുകള്‍ എന്ന പേരിലുള്ള ലോകകപ്പ് സ്‌പെഷല്‍ മുണ്ടുകള്‍ ആരാധകര്‍ക്കിടയിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഖത്തര്‍, അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ജര്‍മനി എന്നീ ടീമുകളുടെ ജേഴ്‌സികളുടെ ഡിസൈനിലുള്ള മുണ്ടുകളാണ് നിലവില്‍ വിപണിയിലുള്ളത്.

ഖത്തര്‍ പ്രവാസികളായ കോഴിക്കോട് സ്വദേശിനി രൂപ, എറണാകുളം സ്വദേശി സിദ്ദിഖ് സിറാജ്ജുദ്ദീന്‍, തൃശൂര്‍ക്കാരായ ഗോപാല്‍, ജോജി എന്നിവര്‍ ചേര്‍ന്നാണ് ഫാന്‍ മുണ്ടുകള്‍ ദോഹയുടെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

എന്തുകൊണ്ട് ലോകകപ്പ് സ്‌പെഷല്‍ മുണ്ടുകള്‍ എന്നു ചോദിച്ചാല്‍ ലോകകപ്പിന്റെ നിറങ്ങളിലും ഡിസൈനുകളിലുമുള്ള തൊപ്പികളും ടീ ഷര്‍ട്ടുകളും ഷോര്‍ട്‌സ് തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ടു സകലതും വിപണിയിലെത്തിയതോടെയാണ് സ്‌പെഷല്‍ ആയി എന്ത് എന്ന ചിന്ത വന്നത്. അങ്ങനെയാണ് ടീമുകളുടെ ജേഴ്‌സികളുടെ ഡിസൈനിലുള്ള മുണ്ടുകള്‍ വിപണിയില്‍ എത്തിച്ചതെന്ന് ഇവര്‍ പറയുന്നു.  ‌‌

മലയാളികളെ മാത്രമല്ല മുണ്ട് ധരിക്കുന്ന ആഫ്രിക്കന്‍, കരീബിയന്‍ സ്വദേശികളെയും ലക്ഷ്യമിട്ടാണ് ഫാന്‍ മുണ്ടുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് മുണ്ടുകളുടെ വരവ്. സിന്തറ്റിക് ടെക്‌നോളജി ഉപയോഗിച്ച് നെയ്‌തെടുത്ത് അതില്‍ ജഴ്‌സി ഡിസൈന്‍ പ്രിന്റ് ചെയ്തുള്ള ഒറ്റ മുണ്ടുകളാണ് ഖത്തര്‍ വിപണിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഒറ്റമുണ്ടായതിനാല്‍ ഷാള്‍ ആയും ഇവ ഉപയോഗിക്കാം.

ഖത്തറില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുമതിയുണ്ടെന്നതിനാല്‍ ഇഷ്ട ടീമിന്റെ ജഴ്‌സി ഡിസൈനിലുള്ള ലോകകപ്പ് സെപ്ഷല്‍ മുണ്ടുകള്‍ ധരിച്ച് തന്നെ മത്സരങ്ങള്‍ കാണാന്‍ പോകാം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഫാന്‍ മുണ്ടുകള്‍ വീട്ടിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 3149 8886.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക