റിയാദ്: ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ
ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ ഒന്ന് ആയി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടി.ജി.എ.) നിശ്ചയിച്ചു.
സ്‌കൂള്‍ ബസുകളും യാത്രക്കാരെ കയറ്റാന്‍ ലൈസന്‍സുള്ള പ്രത്യേക കോച്ചുകളും ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് ബസുകളും നിര്‍ദിഷ്ട സാങ്കേതിക ഗാഡ്‌ജെറ്റുകള്‍ സ്ഥാപിക്കാന്‍ ബാധ്യസ്ഥരായിരിക്കും.
2014-ലോ അതിനുമുന്‍പോ നിര്‍മിച്ച ബസുകളെ ട്രാക്കിങ് സംവിധാനം ഒഴികെയുള്ള ആവശ്യകതകളില്‍നിന്ന് ഒഴിവാക്കുമെന്ന് ടി.ജി.എ. അറിയിച്ചു. ഗതാഗത സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് സഹായകമാകുമെന്ന് ടി.ജി.എ. പറഞ്ഞു.