സഊദി-ബഹറൈൻ കോസ് വേയിൽ വൻ ഗതാഗത കുരുക്ക്, മണിക്കൂറുകളായി പാലത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു – വീഡിയോ

0
4103

ദമാം: സഊദി-ബഹറൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിൽ ഇന്ന് ബുധനാഴ്ച വൻ ഗതാഗത കുരുക്ക്. ഇതേ തുടർന്ന് സഊദി അറേബ്യയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും ഇരുവശങ്ങളിലേക്കുമുള്ള യാത്രക്കാർ മണിക്കൂറുകളായി ഗതാഗതം തടസ്സം നേരിട്ട് പാലത്തിൽ കുടുങ്ങി കിടക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലത്തിലെ പാസഞ്ചർ സർവീസ് ടെർമിനേഷൻ ഏരിയയിൽ പ്രവർത്തനം നിലച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത് മൂലം പാലത്തിൽ വഹനങ്ങളുടെ തിരക്കിന് കാരണമാകുകയും നീണ്ട നിരയിലേക്ക് ഇത് നീളുകയും ചെയ്തു.

അതേസമയം, കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ ഇത് വരെ ഗതാഗത കുരുക്കിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം👇