സാങ്കേതിക തകരാർ: ഇത്തിഹാദ് എയർവേയ്സ് തിരിച്ചിറക്കി

0
1274

അബുദാബി: സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർവേയ്സ് തിരിച്ചിറക്കി. അബുദാബിയിൽ നിന്ന് മാഡ്രിഡിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ075) വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അബുദാബിയിൽ തന്നെ തിരിച്ചിറക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽനിന്ന് ഇന്നലെ പുലർച്ചെ 3.10ന് പുറപ്പെട്ട വിമാനത്തിനു ദോഹയ്ക്ക് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാറു ശ്രദ്ധയിൽപെട്ടത്.

തുടർന്ന് അബുദാബിയിലേക്കു മടങ്ങുകയായിരുന്നു. യാത്രികർ സുരക്ഷിതരാണ്. ഇവരെ പിന്നീട് മറ്റൊരു വിമാനത്തിൽ മഡ്രിഡിൽ എത്തിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക