നാട്ടിലേക്ക് മടങ്ങാനായി എത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു

0
2112

മസ്‍കത്ത്: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് ഒമാനില്‍ മരിച്ചത്.

നാട്ടിലേക്ക് മടങ്ങാനായി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പിതാവ് – അഹമ്മദ് സാലിം. മാതാവ് – സൈനബ കുഞ്ഞു. ഭാര്യ – സോഫിയ. മക്കള്‍ – അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍ – നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.