റിയാദ് ബൊളവാഡ് സിറ്റിയിലെ എല്ലാ റെസ്റ്റോറന്റുകളിലും ഇന്ന് അമ്പത് ശതമാനം ഡിസ്‌കൗണ്ട്

0
934

റിയാദ്: റിയാദ് ബൊളവാഡ് സിറ്റിയിലെ എല്ലാ റെസ്റ്റോറന്റുകളിലും ഇന്ന്
ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരമെത്തുന്ന സന്ദര്‍ശകര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് നിരവധി സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടുണ്ട്. ജലധാര, പൂന്തോട്ടങ്ങള്‍, കടകള്‍, അന്തര്‍ദേശീയവും പ്രാദേശികവുമായ റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവക്ക് പുറമെ ടൈം സ്‌ക്വയറിന്റെ ചൈതന്യം ഉണര്‍ത്തുന്ന ഭീമാകാരമായ പ്രകാശിക്കുന്ന സ്‌ക്രീനുകളും സന്ദര്‍ശകരെ സ്വാഗതം ചെയ്യും. 

ഏകദേശം 900,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രാജ്യത്തെ ഏറ്റവും വലിയ സുസ്ഥിര വിനോദ കേന്ദ്രമായ ബുളവാഡ് റിയാദ് സിറ്റി 118 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലാണ് നിര്‍മ്മിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 11 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ഇവിടെയെത്തി.