ഷാര്‍ജ: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് വിമാനം പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് നൂറ്റിയമ്പതോളം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി വൈകിയത്.
രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30ഓടെയാണ് പറന്നത്. രാവിലെ ഒമ്പതേമുക്കാലിന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പലതവണ സമയം മാറ്റുകയായിരുന്നു. പതിനൊന്ന് മണിയോടെ മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി.
എന്നാൽ അരമണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കി ടെര്‍മിനലിലേക്ക് മാറ്റി. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സിസ്റ്റ് യാത്രക്ക് എത്തിയവരും ദുരിതത്തിലായി. കൃത്യമായ വിവരങ്ങള്‍ അറിയിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.




