ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതും പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമെന്ന് നിയമവിദഗ്ധർ

0
1336

റിയാദ്: ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതും പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ. കോടതി ഉത്തരവിലൂടെ മാത്രമേ ഫോണുകൾ കണ്ടുകെട്ടാൻ കഴിയൂ.

സ്‌കൂൾ ക്ലാസ് സമയങ്ങളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നതായി സ്‌കൂൾ വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇവരുടെ പരാമർശം.

ഫോണുകൾ അക്കാദമിക് സെമസ്റ്ററിലുടനീളം സ്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതായും പരാതിയുണ്ട്.

സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും മൊബൈൽ ഫോണുകൾ പരിശോധിച്ച് പിടിച്ചെടുക്കുന്നതും തിരികെ നൽകാൻ വിസമ്മതിക്കുന്നതും നിയമവിരുദ്ധമായ നടപടിയാണെന്ന് അഭിഭാഷകൻ നുജൂദ് ഖാസിം പറഞ്ഞു.

കോടതി വിധിയിലൂടെ മാത്രമേ ജപ്തി ചെയ്യാൻ കഴിയൂ എന്ന് നിയമ കൺസൾട്ടന്റ് ഡോ. ഒമർ അൽ ഖൗലി പറഞ്ഞു . സ്കൂൾ സമയങ്ങളിൽ ആദ്യമായി ഉപയോഗിച്ച മൊബൈൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് പോലീസിൽ പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ ലംഘനമാണിതെന്ന് അഭിഭാഷകൻ അഷ്‌റഫ് അൽസർരാജ് പറഞ്ഞു. ഇത്തരം ലംഘനങ്ങൾ ഉണ്ടായാൽ സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകണമെന്ന് അൽസർരാജ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.