ജിദ്ദ : മലപ്പുറം ഗവ. കോളേജ് ഗോൾഡൻ ജുബിലിയോടനുബന്ധിച്ചു, ജിദ്ദ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി “സുവർണം 2022” നവംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. കോൺസൽ ഹംന മറിയം പരിപാടി ഉദ്ഘാടനം ചെയ്യും. മലപ്പുറം ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥിയും കൊണ്ടോട്ടി മണ്ഡലം എം എൽ എ യുമായ ടി. വി ഇബ്റാഹീം മുഖ്യാതിഥി ആയിരിക്കും.
കോൺസൽ മുഹമ്മദ് ജലീൽ, മാധ്യമ പ്രവർത്തകൻ മുസാഫിർ എന്നിവർ ആശംസകൾ അർപ്പിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. കലാകാരൻമായ ആസിഫ് കാപ്പാട്, അൻസാർ ഇസ്മായിൽ കൊച്ചി എന്നിവർ സംഗീതമാലപിക്കും. സിറാജ് പയ്യോളി (മിമിക്സ്), പുറമെ ജിദ്ദയിലെ വിവിധ ഗായകർ പങ്കെടുത്ത് ഗാനങ്ങൾ ആലപിക്കും.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. എ അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. എം എ ലത്തീഫ് സ്വാഗതം പറഞ്ഞു. യോഗത്തിൽ വെച്ച് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. സി.പി.എ സ് തങ്ങൾ, അസീസ് മുള്ളമ്പാറ, ഇസ്മായിൽ മങ്കരത്തൊടി ( ഫിനാൻസ് ), ഡോ. കെ. എം. അഷ്റഫ്, അഷ്റഫ് വരിക്കോടൻ, സലീന മുസാഫിർ, അൻഷിഫ്. കെ (പ്രോഗ്രാം ), അഷ്റഫ് കൊളക്കാടൻ, അബ്ദു സലാം കെ. ടി , സലാഹുദ്ധീൻ സി. കെ, (ലോജിസ്റ്റിക് ), പ്രദീപ് മുണ്ട്പറമ്പ്, സി. കെ. എ റസാഖ്( സ്വീകരണം) ,നൗഫ ൽ പൊന്മള, സൽമാൻ, ഫസൽ വടക്കേ മണ്ണ, നസീർ. ഇ ( വളന്റിയർ)
ജിദ്ദയിലെ സാമൂഹ്യ – സാംസ്കാരിക പ്രവർവർത്തകർ പങ്കെടുക്കുന്ന പരിപാടി വൈകുന്നേരം 6 മണിക്ക് തുടക്കം കുറിക്കും. ജിദ്ദയിലെ പ്രാദേശിക ഗായകർ മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട് എന്നിവ അവതരിപ്പിക്കും. പരിപാടിയിൽ ജിദ്ദയിലെ മലപ്പുറം കോളേജ് അലുംനിയുടെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0509080129/ 0539538163