റിയാദ് സീസൺ; 5 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ തുറക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി

0
961

റിയാദ്: റിയാദ് സീസണിലെ മേഖലകളിലൊന്നായ അൽ മുറബ്ബ ഏരിയയിലെ വിനോദ-സംഗീത പരിപാടികൾക്കിടയിൽ 5 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര റെസ്റ്റോറന്റുകൾ തുറക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷൈഖ് അറിയിച്ചു.

ഇത് ഉയർന്ന നിലവാരമുള്ളതാണെന്നും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. ഏറ്റവും പ്രശസ്തവും ആഡംബരപൂർണ്ണവുമായ റെസ്റ്റോറന്റുകൾ, കഫേകൾ, സ്റ്റോറുകൾ എന്നിവ ഉൾക്കൊള്ളുന്ന മനോഹരമായ അന്തരീക്ഷമായിരിക്കും ഇവിടെ കാണാൻ കഴിയുക.

3,700 ലധികം പുരാവസ്തുക്കളും പൈതൃകവുമുള്ള അറേബ്യൻ പെനിൻസുലയുടെ ചരിത്ര പൈതൃകത്തിന്റെ ഘടകങ്ങളെ കുറിച്ച് അറിയാൻ സന്ദർശകർക്ക് സൗദി നാഷണൽ മ്യൂസിയവും അൽ-മുറബ്ബ ഏരിയയിൽ ഒരുക്കിയിട്ടുണ്ട്.