ജിസാൻ സബിയ കെഎംസിസി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
626

ജിസാൻ: സബിയ കെഎംസിസി പ്രവാസികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കാരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജിസാൻ ശിഫാ പോളിക്ലിനിക്കിലെ ജനറൽ ഫിസിഷ്യൻ ഡോക്ടർ റിയാസ് കല്ലടത് ജീവിത ശൈലീ രോഗങ്ങൾ എങ്ങിനെ നിയന്ത്രിക്കാം എന്ന വിഷയത്തിലുള്ള ക്ലാസിനു നേതൃത്വം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികളിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ ഏതൊക്കെയെന്നും, അവ എങ്ങിനെ വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും പരിപാടി ശ്രദ്ധേയമായി. ഇസ്തിറാഹാത് ശലാലയിൽ വെച്ചു ചേർന്ന സംഗമം ജിസാൻ കെഎംസിസി സ്ഥാപക നേതാവ് അസീസ് ചേളാരി ഉദ്ഘാടനം ചെയ്തു.

മുസ്തഫ വട്ടോളിയുടെ ഖിറാഅത്തോടെ തുടക്കം കുറിച്ച യോഗത്തിൽ സബിയ ഏരിയ കെഎംസിസി പ്രസിഡന്റ് സാദിഖ് മാസ്റ്റർ മങ്കട അധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് ഡോക്ടർ മൻസൂർ നാലകത്ത് ആമുഖ ഭാഷണം നടത്തി.

പ്രവാസികളുടെ സമ്പത്ത് ഏത് രൂപത്തിൽ വിനിയോഗിക്കണമെന്നും, പ്രവാസത്തിൽ നിന്നും വിരമിച്ചു പോകുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾക്കെങ്കിലും എന്തെങ്കിലും മിച്ചം വെക്കാൻ ശ്രമിക്കണമെന്നും, സാമ്പത്തികാസൂത്രണവും പ്രവാസികളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച കുഞ്ഞിമുഹമ്മദ് മാസ്റ്റർ (പീച്ചി) ഓർമപ്പെടുത്തി.

ജിസാൻ കെഎംസിസി ചെയർമാൻ ഗഫൂർ വാവൂർ, ആക്റ്റിംഗ്‌ പ്രസിഡന്റ് ജമാൽ കമ്പിൽ, ഖാലിദ് പട്ല ശമീർ അമ്പലപ്പാറ, സാൻഫെർ, ഷൗക്കത്ത് കോഴിക്കോടൻ, എന്നിവർ ആശംസയർപ്പിച്ചു.

സാലിം നെചിയിൽ,അഫ്‌സൽ കട്ടെകടൻ, ഇബ്രാഹിം വേങ്ങര എന്നിവർ നേതൃത്വം നൽകി. കബീർ പൂക്കോട്ടൂർ സ്വാഗതവും ബഷീർ ഫറോക്ക് നന്ദിയും പറഞ്ഞു.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക