ഉംറ തീർത്ഥാടകൻ മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

0
1945

മക്ക: ഉംറ തീർത്ഥാടകൻ മക്കയിൽ കുഴഞ്ഞുവീണു മരിച്ചു. വാടാനപ്പിള്ളി നാലാം വാർഡ് കണിയാംകുന്ന് കണ്ണെത്താം ഒഴുക്കുചാലിൽ താമസിക്കുന്ന കൊച്ചുണ്ണി മകൻ അബ്ദുൽ കരീം(67)ആണ് മരിച്ചത്.

വാടാനപ്പിള്ളി ഹഷിമി ഉംറ ഗ്രൂപ്പിൽ വന്നതാണ്. ഇന്ന് രാവിലെ ഉംറ നിർവഹിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ബീവി. മക്കൾ: ഷമീർ, ഷക്കീർ,ഷക്കീല. മരുമക്കൾ: ഫവാസ്, സാബിറ.
കെ.എം.സ.ിസി എറണാകുളം ജില്ലാ നേതാവ് കരീം മൗലവി തേൻങ്കോട് ന്റെയും മക്ക കെ.എം.സി.സിയുടെയും നേതൃത്വത്തിൽ മയ്യിത്ത് മക്കയിൽ മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു