റിയാദ്: വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബിയെ പദവിയില്‍ നിന്ന് നീക്കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.
ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുകയും കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പണം അപഹരിക്കുകയും പണം വെളുപ്പിക്കല്‍ നടത്തുകയും വ്യാജ രേഖകള്‍ നിര്‍മിക്കുകയും ചെയ്തതായി തെളിഞ്ഞു.
ഇദ്ദേഹത്തിനെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.