ജിദ്ദ: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘സംഗമം കൾച്ചറൽ സൊസൈറ്റി’ സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് ആഷ്ടെൽ സംഗമം സോക്കർ 2022 & ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ-2 മത്സരങ്ങൾക്ക് റിയാദിലെ വാദി ലബൻ സോക്കർ ഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം. കുറിച്ചു. വർണ്ണ ശബളമായ മാർച്ച്പാസ്റ്റോടു കൂടി പരിപാടികൾ തുടങ്ങി. സംഗമം കുട്ടികളും സംഗമം സോക്കർ 2022 മത്സരിക്കുന്ന നാലു ടീമുകളും നാലു ഇൻറ്റർ സ്കൂൾ ടീമുകളും രണ്ടു അക്കാദമി ടീമുകളും അണിനിരന്ന മനോഹരമായ മാർച്ച് പാസ്റ്റ് കാണികൾക്ക് കൺ കുളിർമ്മയേകി.
ജാസ്സിം, റമീസ്, ഹനാൻ എന്നിവർ മാർച്ച് പാസ്റ്റിനു നേതൃത്വം നൽകി. പി. ടി മെഹബൂബ്, ഇല്യാസ് കെ. എം, മുഹമ്മദ് ഷാഹിൻ പി. എം, ആദം ഓജി, ബഷീർ മുസ്ലിയാരകം, ഐ.പി ഉസ്മാൻ കോയ, നൗഷാദ് അലി. പി, ഫറാജ് ആഷ്ടെൽ, ഫിറോസ് ബി. വി, റംസി എം. എം , മുഹമ്മദ് ഇഖ്ബാൽ. പി , സലിം. പി എന്നിവർ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു.
മുൻ ഇന്ത്യൻ നാഷണൽ ഫുട്ബോൾ താരവും റിട്ടയേർഡ് ഡി.വൈ. എസ് പി യുമായ പി. ടി മെഹബൂബ് ഉദ്ഘാടനം നിർവഹിച്ചു. സംഗമം പ്രെസിഡൻറ് ഇല്യാസ് കെ. എം അധ്യക്ഷത വഹിച്ചു. ആദം ഓജി (മുൻ സംഗമം പ്രസിഡൻറ് & റ്റെഫ ചെയർമാൻ), ബഷീർ മുസ്ലിയാരകം( മുൻ സംഗമം പ്രെസിഡൻറ് & ലുഹ ഗ്രൂപ്പ് എം. ഡി ), ഐ. പി ഉസ്മാൻ കോയ ( മുൻ സംഗമം പ്രെസിഡൻറ് ), നൗഷാദ് അലി. പി ( എം സ് സ് റിയാദ് പ്രസിഡൻറ്), സംഗമം വൈസ് പ്രെസിഡണ്ടുമാരായ ഫിറോസ് ബി. വി, റംസി എം.എം, ആഷ്ടെൽ പ്രധിനിധി ഫറോജ്, മുഹമ്മദ് ഇഖ്ബാൽ പൂവായിൻടക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഹിൻ സ്വാഗതവും ട്രഷറർ മിർഷാദ് ബക്കർ നന്ദിയും രേഖപ്പെടുത്തി.
സ്പോർട്സ് കൺവീനർ റിസ്വാൻ അഹമ്മദ് ടൂർണമെൻ്റും അൻവർ കെ. വി റഫറി പാനലും നിയന്ത്രിച്ചു.
ചടങ്ങിൽ മുൻ ഇന്ത്യൻ നാഷണൽ ഫുട്ബോൾ താരവും റിട്ടയേർഡ് ഡി. വൈ. എസ്. പി യുമായ പി. ടി മെഹബൂബിനെ അദ്ദേഹത്തിൻറെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയതടക്കമുള്ള നേട്ടങ്ങളെ മുൻനിർത്തി സംഗമം പ്രസിഡൻറ് ഇല്യാസ് കെ. എം മെമെന്റോ നൽകി ആദരിച്ചു. മുൻ സംഗമം പ്രസിഡൻറ് ബഷീർ മുസ്ലിയാരകം അദ്ദേഹത്തെ പൊന്നാട അണിയിച്ചു. തുടർന്നു റ്റെഫ ചെയർമാൻ ആദം ഓജിയെ 2018 ലെ പ്രളയ കാലത്തു വീടുകൾ നഷ്ട്ടപ്പെട്ട 20 കുടുംബങ്ങൾക്ക് വയനാട് പനമരത്തു വീടുകൾ നിർമ്മിച്ചു നൽകാൻ മുൻകൈയെടുത്തതിനും ഇപ്പോഴും ഭവന പദ്ധതികളുമായി തെക്കേപ്പുറം പ്രദേശത്തു പ്രവർത്തിക്കുന്നതും മുൻനിർത്തി സംഗമം പ്രസിഡൻറ് ഇല്യാസ് കെ. എം മെമെന്റോ നൽകി ആദരിച്ചു. മുൻ സംഗമം പ്രസിഡൻറ് ഐ. പി ഉസ്മാൻ കോയ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
തുടർന്ന് ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ – 2 ആദ്യ മത്സരത്തിൽ യാര ഇൻറ്റർനാഷണൽ സ്കൂളും ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളും മാറ്റുരച്ചു. മത്സരത്തിൽ യാര ഇൻറ്റർനാഷണൽ സ്കൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളിനെ പരാജയപ്പെടുത്തി ( 2 – 0 ) യാര ഇൻറ്റർനാഷണൽ സ്കൂളിനു വേണ്ടി ഹനീൻ, സമാഹിർ സൈഫ് എന്നിവർ ഗോളുകൾ നേടി, പ്ലയെർ ഓഫ് ദ മാച്ചായി ഹനീൻ (യാര ഇൻറ്റർനാഷണൽ സ്കൂൾ ) തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് സോക്കർ അക്കാദമിയും അൽ യാസ്മിൻ ഇൻറ്റർനാഷണൽ സ്കൂളും മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഫൈസാൻ രണ്ടു ഗോളുകളും തസ്ഹിൻ ഒരു ഗോളും നേടി യൂത്ത് സോക്കർ അക്കാദമി വിജയികളായി , അബ്ദുൽ ഗഫൂർ അൽ യാസ്മിൻ ഇൻറ്റർനാഷണൽ സ്കൂളിനു വേണ്ടി ആശ്വാസ ഗോൾ നേടി.പ്ലയെർ ഓഫ് ദ മാച്ചായി ഫൈസാൻ ( യൂത്ത് സോക്കർ അക്കാദമി ) തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്നു നടന്ന ആഷ്ടെൽ സംഗമം സോക്കർ 2022 ആദ്യ മത്സരത്തിൽ പാർട്ടി ഓഫീസ് റോയൽസ് മിന്നൽ റവാബി ടീമുകൾ അണിനിരന്നു. കളിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി പാർട്ടി ഓഫീസ് റോയൽസ് വൈസ് ക്യാപ്റ്റൻ ജംഷീദ് എസ്. എം മിന്നൽ റവാബിയുടെ വല കുലുക്കിയത് കളിക്കാരെയും പാർട്ടി ഓഫീസ് റോയൽസ് സപ്പോർട്ടെഴ്സിനെയും ആവേശ കൊടുമുടിയിൽ എത്തിച്ചു. തുടർന്നു ഇടവേളക്കു മുന്നെ യാഷിൻ റഹ്മാൻറെ ഗോളോടുകൂടി പാർട്ടിഓഫീസ് മുന്നേറ്റം തുടർന്നു. ഇടവേളക്കു ശേഷം യാസർ എസ്. വി നേടിയ മൂന്നാമത്തെ ഗോളും നേടി മുന്നിട്ട ശേഷം മിന്നൽ റവാബിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. മിന്നൽ റവാബിക്ക് വേണ്ടി ഡാനിഷ് ബഷീറും ഹാഫിസും ഓരോ ഗോളുകൾ വീതം നേടി ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും 3-2 നു പാർട്ടി ഓഫീസ് റോയൽസ് ജേതാക്കളായി. പ്ലയെർ ഓഫ് ദ മാച്ചായി യാഷിൻ റഹ്മാനെ
തിരഞ്ഞെടുക്കപ്പെട്ടു.
ആഷ്ടെൽ സംഗമം സോക്കർ 2022 രണ്ടാമത്തെ മത്സരത്തിൽ കല്ലുമൽ എഫ് സിയും അവുത്തത്തെ എഫ് സിയും തമ്മിൽ മാറ്റുരച്ചു, ഗോൾ രഹിത സമനിലയിൽ ഇടവേളവരെ നീണ്ടകളി, ഇടവേളക്കു ശേഷം കല്ലുമൽ എഫ്. സിയുടെ അജിത് റഹ്മാൻ നേടിയ മനോഹര ഗോളിലൂടെ കല്ലുമൽ എഫ്. സി മേൽക്കോയ്മ നേടി. കളി അവസാനിക്കാൻ അഞ്ചുമിനിറ്റു ബാക്കിയുള്ളപ്പോൾ ശക്തമായ മുന്നേറ്റത്തോടെ അവുത്തത്തെ എഫ്. സിയുടെ ഫൈസൽ നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ അവസാനിച്ചു. പ്ലയെർ ഓഫ് ദ മാച്ചായി ഫൈസൽ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം വാരത്തിലെ മത്സരം നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.