മദീന പള്ളിയുടെ മുറ്റത്ത്‌ അസഭ്യം പറഞ്ഞ കേസിൽ അറസ്റ്റിലായ പ്രതികളെ വിട്ടയക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു

0
1992

റിയാദ്: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവ് ആറ് പാകിസ്ഥാൻ തടവുകാരെ മാപ്പ് നൽകി വിട്ടയക്കാൻ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്. കഴിഞ്ഞ റമദാനിൽ മദീനയിലെ പ്രവാചക മസ്ജിദിന്റെ മുറ്റത്ത് പാകിസ്ഥാൻ യുവതിയെയും കൂട്ടാളികളെയും അസഭ്യം പറഞ്ഞതിനെ തുടർന്നാണ് പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.