മുൻ സഊദി പ്രവാസി സതീഷ് തോമസ് യു കെ യിൽ അന്തരിച്ചു

0
1646

പാലക്കാട്: മണ്ണാർക്കാട് വാഴേമ്പുറം സ്വദേശി സതീഷ് തോമസ് (50) യുകെയിലെ വൂസ്റ്ററിൽ അന്തരിച്ചു. യുകെയില്‍ വൂസ്റ്ററില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടില്‍ ടി തോമസ് ഫിലോമിന തോമസ് ദമ്പതികളുടെ മകനാണ്.

കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്. നേരത്തെ സഊദയിലെ ദമാമിൽ ജോലി ചെയ്തിരുന്ന സതീഷ് ഈ അടുത്തകാലത്താണ് ജോലിക്കായി കുടുംബസമേതം സതീഷ് യുകെയില്‍ എത്തിയത്.

ഞായറാഴ്ച വൈകീട്ട് ഭാര്യ നിമ്മി ഡ്യൂട്ടിയിലായിരിക്കേ സംസാരിക്കുമ്പോള്‍ സതീഷിന്റെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഉടന്‍
സുഹൃത്തുക്കള്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു.

ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട്
തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. വെന്റിലേറ്ററിലായിരിക്കേ മരണം സംഭവിക്കുകയായിരുന്നു. രണ്ടു മക്കളുണ്ട്. വളരെ സുഹൃത്ത് വലയങ്ങൾ പ്രവാസലോകത്ത് ഉള്ള സതീശന്റെ ആക്‌സ്മിക മരണം പ്രവാസികളെ ഏറെ ദുഃഖത്തിലാഴ്ത്തി.