സഊദിയിലെ അൽ മറായി ബ്രാഞ്ച് മാനേജർ കായംകുളം സ്വദേശി മരണപ്പെട്ടു 

0
3214

റിയാദ്: ആലപ്പുഴ കായംകുളം സ്വദേശി സഊദിയിൽ മരണപ്പെട്ടു. കരിയിലയുളങ്ങര സ്വദേശി മഹേഷ് കുമാർ (48) ആണ് മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹൈയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്നലെ വൈകിട്ടടെ മരണം സംഭവിക്കുകയായിരുന്നു.

സഊദിയിലെ പ്രമുഖ പാൽ ഉൽപ്പന്ന കമ്പനിയായ അൽമറായി കമ്പനി ഹായിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കമ്പനി അധികൃതരും ഹായിൽ നവോദയ പ്രവർത്തകരും, ജീവകാരുണ്യ പ്രവർത്തകൻ ചാൻസാ അബ്ദുൽ റഹ്മാൻ അടക്കമുള്ളവർ രംഗത്തുണ്ട്.