ജിദ്ദ: സെന്റർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കീഴിലുള്ള ബിസിനസ്സ് രംഗത്തെ മലയാളി കൂട്ടായ്മയായ ബിസിനസ്സ് ഇനിഷ്യേറ്റിവ് (ബിഗ്) താസ് അംജത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി ഗ്രൂപ്പ് കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ്സ് സെമിനാര്‍ ഫ്ളയര്‍ പ്രമുഖരുടെ സാനിധ്യത്തില്‍ പ്രകാശനം ചെയ്തു. നവംമ്പര്‍ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഫ്ളയര്‍ ബിഗ് പ്രോഗ്രാം കണ്‍വീനര്‍ കെ.എം. റിയാസ് ബിസിനസ്സ് സെമിനാര്‍ ഫ്ളയര്‍ സിജി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് എഞ്ചിനീയർ മുഹമ്മദ് കുഞ്ഞിക്ക് നല്കി പ്രകാശനം ചെയ്തു.
സഊദി നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം സഊദി അറേബ്യയില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായതിനാല്‍ പലരും അത് ഉപയോഗപ്പെടുത്തി കച്ചവട രംഗത്ത് കടന്നു വരുന്നത് ശ്ലാഘനീയമാണെന്ന് സിജി ഇന്റർനാഷണല്‍ ചാപ്റ്റര്‍ ട്രഷറര്‍ കെ. ടി. അബൂബക്കര്‍ പറഞ്ഞു. പക്ഷെ ബിസിനസ്സ് തുടങ്ങിയതിന് ശേഷം പല സംരംഭകരും പല പ്രയാസങ്ങളും നേരിടുന്നതായിട്ടാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ്സ് തുടിങ്ങിയതിന് ശേഷമുള്ള കടമ്പകള്‍ തരണം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയാണ്സെ മിനാറിന്റെ ലക്ഷ്യമെന്ന് മുഹമ്മദലി മഞ്ചേരി അറിയിച്ചു. വിവധ നികുതികള്‍ അടക്കേണ്ട വിധം, റിട്ടേണ്‍ തിരിച്ചെടുക്കേണ്ടത്, എവിടെ നിന്നെല്ലാം പിഴ വന്നേക്കാം, അത് ഒഴിവാക്കാനുള്ള വഴികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഹമ്മദ് ബൈജു പറഞ്ഞു.
ചടങ്ങില്‍ റഷീദ് അമീര്‍, ഫസ്ലിന്, ഫാല്‍ക്കണ്‍ അബ്ദുല്‍ മജീദ്, എ. എം. അശ്റഫ്, അമീര്‍ ചെറുകോട്, അബ്ദുസ്സലാം കാളികാവ്, ഇബ്റാഹീം ശംനാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.