അബ്ശിറിൽ പുതിയ പെയ്‌മെന്റ് സേവനം ഏർപ്പെടുത്തി

0
2703

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പെയ്‌മെന്റ് സേവനവും ഉൾപ്പെടുത്തി. ബാങ്ക് കാർഡുകളിൽ മദാ കാർഡും ക്രെഡിറ്റ് കാർഡുകളും വഴിയും ആപ്പിൾ പേ സേവനം വഴിയും പണമടക്കാവുന്ന രൂപത്തിലാണ് സേവനം സജ്ജീകരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ സഊദി ജവാസാത്ത് (പാസ്സ്പോർട്ട്) സേവനങ്ങൾക്കുള്ള ഫീസുകൾ അടക്കാനുള്ള സംവിധാനമാണ് സജ്ജമായത്. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ്, വാഹന ഉടമസ്ഥാവകാശ രേഖയായ ഇസ്തിമാറ, ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളും സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് ഫീസുകളും ഉൾപ്പെടെ കൂടുതൽ പെയ്മെന്റ് സംവിധാനം പിന്നീട് അബ്ശിറിൽ ഉൾപ്പെടുത്തും.

നിലവിൽ ഇഖാമ പുതുക്കൽ, റീ-എൻട്രി അനുവദിക്കൽ, പുതിയ ഇഖാമ അനുവദിക്കൽ, സഊദി പാസ്‌പോർട്ട് പുതുക്കൽ, റീ-എൻട്രി കാലാവധി ദീർഘിപ്പിക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, വാഹന ഇസ്തിമാറ പുതുക്കൽ, അപകടത്തിൽ പെടുന്ന വാഹനങ്ങൾ റിപ്പയർ ചെയ്യാനുള്ള അനുമതിപത്രം, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വാഹനം ഓടിക്കാൻ മറ്റുള്ളവരെ നിയമാനുസൃതം ചുമതലപ്പെടുത്തൽ എന്നിവ അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്.

അബ്ശിർ പ്ലാറ്റ്‌ഫോം വഴി 2.4 കോടിയിലേറെ ഡിജിറ്റൽ ഐ.ഡികളും ഗുണഭോക്താക്കൾ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ഡയറക്ടറേറ്റുകളിൽ നിന്നും 23 ലക്ഷത്തിലേറെ നടപടിക്രമങ്ങൾ ഓരോ മാസവും അബ്ശിർ വഴി പൂർത്തിയാക്കുന്നു.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക